എടത്തനാട്ടുകര: എന്‍.എസ്.എസ്. ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ.ഓറി യന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി ക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. വാക്കത്തോണ്‍, ഫ്ളാഷ് മൊബ്, ലഹരി വിരുദ്ധ ലഘുലേഖ വിതരണം എന്നിവയുണ്ടായി. സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരെ തൂഫാന് കമാന്‍ഡോസ് ആയി പ്രഖ്യാപിച്ചു. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോ ക്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ അധ്യക്ഷയായി. പി.ടി.എ. വൈസ് പ്രസിഡ ന്റ് അബ്ദുല്‍ സലാം പടുകുണ്ടില്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പ്രീത നായര്‍, അധ്യാപ കരായ ഷെമി. വി. ദാസ്, പി.ആരിഫ, എന്‍.എ വിജേഷ്, സി.ഷിബിന, ബിന്ദു എന്നിവര്‍ സംസാരി ച്ചു.
