കോട്ടോപ്പാടം: തിരുവിഴാംകുന്ന് എ.എം.എല്‍.പി. സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിക്ക് തുടക്കമായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ പ്രൈമറി വിഭാഗം സ്കൂള്‍ കുട്ടിക ള്‍ക്കും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെയും എല്‍.എസ്.എസ്. പ്രത്യേക പരിശീലന പരിപാടി യുടെയും കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ താളിയില്‍ സൈനുദ്ദീന്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക ജാസ്മിന് കബീര്‍, സ്റ്റാഫ് സെക്രട്ടറി നൗഫല്‍ താളിയില്‍, എം.പി.ടി.എ. പ്രസിഡന്റ് പി.ശ്രീകല, അധ്യാപകരായ കെ.ഷറഫ്നിസ, കെ.വിനോദ്കുമാര്‍, വി.പി റംല, എസ്.ആര്.ജി. കണ്‍വീനര്‍ എം.റിസാന എന്നിവര്‍ സംസാരിച്ചു.
