മണ്ണാര്‍ക്കാട്: ഓപ്പറേഷന് തൂഫാന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് കൂടി വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ മെഗാവാക്കത്തോണ് സംഘടിപ്പിച്ചു. സ്കൂള്‍ പരിസരത്ത് നിന്നും ആ രംഭിച്ച റാലി പ്രിന്‍സിപ്പല്‍ എ.ഹബീബ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയപാതയിലൂടെ കോടതിപ്പടി പരിസരത്ത് റാലി സമാപിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. സാഹിത്യ കാരന് കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ട റി കെ.പി അക്ബര്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാരെ തൂഫാന് കമാന്‍ഡോസ് ആയി പ്രഖ്യാപി ച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ് അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഗ്രേഡ് എസ്.ഐ. ദിലീ പ്കുമാര്, സ്റ്റാഫ് സെക്രട്ടറി കെ.കെ നജ്മുദ്ദീന്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ.കെ ഉബൈ ദുള്ള, രതി, സെയ്തലവി, സുനില്‍ ബാബു, നോബിള്‍ ടോം, സുലൈഖ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്ളാഷ് മൊബ്, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.
