മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുടിശിക തുകയായ 1.30 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷാ വസാനം ഫണ്ടിന്റെ സീലിംഗ് ലിമിറ്റ് വര്‍ധിപ്പിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി മുടങ്ങിക്കിടന്ന തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചത്. ജില്ലകള്‍ക്കായി അനുവദിച്ച ഈ തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം അടിയന്തരമായി വിത രണം ചെയ്യാന്‍ സാമൂഹ്യനീതി മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍ദ്ദേശം നല്കി.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവര്‍ക്ക് സുരക്ഷയും മികച്ച ജീവിത സാഹചര്യങ്ങളും ഒരുക്കുന്നതിനുമായി നടപ്പിലാക്കുന്ന വിദ്യാകിരണം, പരിരക്ഷ, പരിണയം, മാതൃജ്യോതി, സ്വാശ്രയ, ഇംപ്രസ്റ്റ് മണി തുടങ്ങിയ പദ്ധതികള്‍ക്കാണ് കുടിശികയിന ത്തില്‍ ഈ തുക വിനിയോഗിക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തെ കുടിശിക ഉള്‍പ്പെടെ ഈ പദ്ധതികള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം ആകെ 6,46,31,000 രൂപ ചെലവഴിക്കുന്നതിന് സര് ക്കാരിന്റെ ഭരണാനുമതി ലഭ്യമായിരുന്നു. ഇതില്‍ നിന്നുമാണ് ഗുണഭോക്താക്കള്‍ക്ക് ഇനി യും നല്കാന് ബാക്കിയുണ്ടായിരുന്ന തുക അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് ഡയറക്ട റേറ്റില്‍ നിന്നും ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
