മണ്ണാര്‍ക്കാട്: സ്വകാര്യ ആശുപത്രി വളപ്പില്‍വെച്ച് യുവാവിനെ മര്‍ദിച്ചെന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടോപ്പാടം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ അനീസി(37) നെയാണ് തമിഴ്നാട്ടിലെ തിരുച്ചംകോട് നിന്നും എസ്.ഐ. വി.വിവേകിന്റെ നേതൃ ത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചി സ്വദേശി കുന്നത്ത് വീട്ടില്‍ കെ.ജുനൈദി ന്റെ പരാതിപ്രകാരമാണ് പൊലിസ് കേസ് അന്വേഷി ക്കുന്നത്. ആശുപത്രിയിലെ കാന്റീനില്‍ ജുനൈദ് ചായകുടിച്ച് നില്ക്കുന്നതിനിടെയെത്തിയ അനീസും ഷമ്മാസ് എന്നയാളും ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി. പരിക്കേറ്റ ജുനൈദ് പിന്നീട് പെരിന്തല്‍മണ്ണയിലെ സഹകരണ ആശു പത്രിയില്‍ ചികിത്സ തേടിയിരുന്നു.
