ഗവ. ഹൈസ്കൂള്‍ വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം
എടത്തനാട്ടുകര: കേരള സ്റ്റേറ്റ് പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ സംസ്ഥാ നത്തെ മികച്ച പി.ടി.എ. കമ്മിറ്റിക്കുള്ള പുരസ്കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ലഭിച്ചു. ഗവ. ഹൈസ്കൂള്‍ വിഭാഗത്തിലാണ് നേട്ടം.
പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചതും പി.ടി.എ. യുടെ ശ്രദ്ധേയമായ നിര്‍മാണ പ്രവര്‍ത്തന ങ്ങളുംവിവിധ ക്ലബ്ബുകള്‍ക്കു കീഴില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളും അവാര്‍ഡി ന് പരിഗണിച്ചത്.
ജനകീയ കൂട്ടായ്മയില്‍ 10 ലക്ഷം രൂപയുടെ 20 കിലോ വാട്ടിന്റെ സോളാര്‍ പദ്ധതി, എം.പി., എം. എല്‍.എ., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരിക്കൂട്ടായ്മകള്, പ്രവാസി സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി യവയുടെ സഹകരണത്തോടെ സ്കൂളില്‍ നടത്തിയ വിവിധ നിര്‍മ്മാണങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.
സ്കൂളിന് ലഭിച്ച ഹരിതവിദ്യാലയം പുരസ്കാരം, ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്, വിദ്യാകിരണം മിഷന് അവാര്‍ഡ്, ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ പുരസ്കാരം, വൈ.ഐ.പി. ശാസ്ത്രപഥം 8.0 പുരസ്കാരം എന്നിവയും അവാര്‍ഡിന് പരിഗണിച്ചു.
സ്റ്റെപ്സ്, എന്‍.എം.എം.എസ്, സി.എം. കിഡ്സ് സ്കോളര്‍ഷിപ്പ് പരിശീലനം, രാത്രികാല പഠന വീട്, ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പഠനയാത്ര, അറബിക് കലാമേളയില്‍ തുടര്‍ച്ചയായി 16 ആം തവണയും ചാമ്പ്യന്മാര്, സബ് ജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ കിരീടം, പ്രവൃത്തി പരിചയ മേളയില്‍ സംസ്ഥാനത്ത് 19ആം സ്ഥാനം, ക്ലാസ് ലൈബ്രറി ഷെല്‍ഫ് ചലഞ്ച്, സ്ക്രീന്‍ പ്രിന്റിംഗ്, ബാഗ്, ബുക്ക് ബൈന്‍ഡിങ് പരിശീലന കളരികള്‍, എസ്.പി.സി. പാസ്സിംഗ് ഔട്ട്, ഫുഡ് ഫെസ്റ്റ്, ഹാന്‍ഡ് പ്രിന്റ് ട്രീ, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പോസ്റ്റര്‍ പ്രദര്‍ശനം, സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, എസ്.ആര്.ആര്. ബോധവല്‍ക്കരണം, പ്ലാസ്റ്റിക് പേന കൂട് ശേഖരണം, ന്യൂട്രീഷന്‍ ഗാര്ഡന്, ഫോക്കസ് പോയിന്റ് ഓറിയന്റേഷന്‍ ക്ലാസ്, സ്കൂള്‍ സുരക്ഷ, ദുരന്ത ലഘൂകരണ ബോധവല്‍ക്കരണ ക്ലാസ്, യുദ്ധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഭവന സന്ദര്‍ശനം, സ്നേഹപൂര്‍വ്വം പദ്ധതി, മാലിന്യ സംസ്കരണം എന്നിവയും അവാര്‍ഡ് നിര്‍ണയ ജൂറി വിലയിരുത്തി.
രക്ത ദാന ക്യാമ്പ്, ലഹരിക്കെതിരെ ‘താഴ്വാരം’ ഷോര്‍ട്ട് ഫിലിം, എയ്ഡ്സ്, വോട്ടിംഗ്ബോധവല്ക്ക രണം,സൈബര്‍ സുരക്ഷ ക്ലാസുകള്‍, ‘സര്‍വ്വം എ.ഐ. മയം’, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ, തെരുവിന്റെ മക്കള്‍ക്ക് വസ്ത്ര വിതരണം, സര്ഗജ്യോതി, ഫ്രീഡം മെമ്മോയര്‍ എക്സ്പോ, ‘കൈത്താങ്ങ് ആട് വിതരണം, ലവ് ആന്റ് സെര്‍വ് റേഷന്‍, ദത്തെടുക്കല്‍, സ്നേഹ ഭവനം, സ്നേഹപ്പുടവ എന്നിവയും അവാര്‍ഡിന് പരിഗണിച്ചു.
അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് പി.ടി.എ. അസോസിയേഷന്റെ തൃശൂര്‍ ഓഫി സില് നടന്ന കൂടിക്കാഴ്ചയില്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, എസ്.എം. സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, അധ്യാപകരായ പി. അബ്ദുസ്സലാം, എ. സുനിത എന്നിവര്‍ പങ്കെടുത്തു.
