മണ്ണാര്‍ക്കാട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം മണ്ണാര്‍ക്കാട്ട് വെള്ളിയാഴ്ച ആരംഭിക്കും.പുതിയ മെമ്പര്‍ഷിപ് കാം പെയിന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല സമാപനം കുറിച്ച് നടക്കുന്ന സമ്മേളനത്തില്‍ 1200 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പ്രധാന സമ്മേളന നഗരിയായ നൊട്ടമ്മല എസ്.കെ. കണ്‍വെന്‍ഷ ന് സെന്ററില്‍ ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസം നീണ്ടുനില് ക്കുന്ന സമ്മേളന നടപടികള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയില്‍ ‘വര്‍ത്ത മാനകാലത്തെ മത, മാധ്യമ സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ നജീബ് കാന്തപുരം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്ത്തകന് പ്രമോദ് രാമന്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍ വയനാട്, ഡി.സി.സി. ജനറല്‍ സെക്രട്ടരി കെ.ജി എല്‍ദോ തുടങ്ങിയവര്‍ പങ്കെടുക്കും.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ മോഡറേ റ്ററാകും.
ശനിയാഴ്ച വൈകിട്ട് മൂന്നിന് നൊട്ടമ്മല എസ്.കെ. കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന യുവജന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിക്കും.
27ന് വൈകിട്ട് നാലിന് പാലാട്ട് റെസിഡന്‍സിയില്‍ നടക്കുന്ന വൈറ്റ് ഗാര്‍ഡ് സംഗമം യൂത്ത് ലീഗം ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷറഫലി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് ജോര്‍ജ് മുഖ്യാതിഥിയാകും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം മുസ്തഫ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്കളത്തല്, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം, റിയാസ് നാലകത്ത്, ഖാദര്‍ പൊന്നംകോട്, മുസ്തഫ മുണ്ടംപോക്കില്, കെ.എം ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
