മണ്ണാര്‍ക്കാട്: കെ.ജെ.ടി.എം. സഹൃദയ പബ്ലിക് ലൈബ്രറിയുടെ ഈ വര്‍ഷത്തെ കെ.ജെ തോമസ് എന്‍ഡോവ്മെന്റ് പുസ്തകവിതരണം സെപ്റ്റംബര്‍ 27-ന് രാവിലെ 10 മണിക്ക് എടത്തനാട്ടുകര യിലെ ന്യൂവെള്ളിയാര് വായനശാലയില്‍ നടക്കും.ന്യൂ വെള്ളിയാര്‍ വായനശാലയാണ് ഈ വര്‍ഷത്തെ എന്‍ഡോവ്മെന്റിന് അര്‍ഹത നേടിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.സഹൃദയ ലൈബ്രറി ഭാരവാഹികളും ജനപ്രതിനിധികളും പ്രമുഖ വ്യക്തി കളും ചടങ്ങില്‍ പങ്കെടുക്കും.
താലൂക്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എഫ് ഗ്രേഡ് വായനശാലകളില്‍ നിന്നാണ് അവാര്‍ഡിനായുള്ള വായനശാലയെ തിരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് എന്ഡോവ്മെന്റിലൂടെ സമ്മാനിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സാഹി ത്യകാരന്‍ കെ.പി.എസ് പയ്യനെടം, സഹൃദയ ലൈബ്രറി ഭാരവാഹികളായ കെ.ജെ തോമസ്, പ്രൊഫ. സൈബു ഐപ്, സി. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
