മണ്ണാര്‍ക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേ ഷണത്തിന് തീരുമാനമെടുത്ത മോഡി-ഇഡി-വിഡി കൂട്ടുകെട്ടിനെതിരെ സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടിയില് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ രാജന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, പി.അലവി, നിസാര്‍ മുഹമ്മദ്, കെ.പങ്കജവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
