സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ 28-ന്
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ 28-ന് ( തിങ്കൾ ) സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. പരിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം.എൽ.എ., പത്മശ്രീ ഡോ. ഐ.എം. വിജയൻ എന്നിവർ മുഖ്യാതിഥിയാകും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാൻസിലർ ഡോ. പി. റഷീദ് അഹമ്മദ്, രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ, സിൻഡിക്കേറ്റംഗങ്ങൾ, കായികരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. അഖിലേന്ത്യാ അന്തർസർവകലാശാലാ / ഖേലോ ഇന്ത്യ കായിക മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ് വിതരണവും സർവകലാശാലയുടെ കായിക രംഗത്ത് മികവ് പുലർത്തുന്ന ആദ്യ 10 സ്ഥാനക്കാരായ പുരുഷ, വനിത ഓവറോൾ നേടിയ കോളേജുകളെ ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നൽകി ആദരിക്കലും ചടങ്ങിൽ നടക്കും. 375 കായികതാരങ്ങൾക്കായി 30 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. മികച്ച കോളേജുകൾക്ക് 100000/-, 75,000/-, 50000/- രൂപയും പരിശീലകർക്ക് 405000/- രൂപയും മാനേജർമാർക്ക് 105000/- രൂപയും വിതരണം ചെയ്യും, മുഴുവൻ കായിക താരങ്ങൾക്കും സ്പോർട്സ് കിറ്റും നൽകും. മൊത്തം 46 ലക്ഷം രൂപയാണ് സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷനിൽ വിതരണം ചെയ്യുക. കോൺവൊക്കേഷന്റെ വിജയത്തിനായുള്ള എല്ലാ കാര്യങ്ങളും വിലയിരുത്തുന്നതായി കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്ന്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2011 സ്കീം – 2017 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഒക്ടോബർ 01 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ആറാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 06 വരെ അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.വോക്. (സി.ബി.സി.എസ്.എസ്. – വി. – യു.ജി. – 2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 23-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. ( സി.ബി.സി.എസ്.എസ് ) അഞ്ചാം സെമസ്റ്റർ ( 2020 മുതൽ 2024 വരെ പ്രവേശനം ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 23-നും ഒൻപതാം സെമസ്റ്റർ ( 2020 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 26-നും തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടി മീഡിയ, ബി.എസ് സി., ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. – യു.ജി.) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി ഒന്നാം വർഷ ഏപ്രിൽ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 08 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി, എം.എ. ഫിലോസഫി, എം.കോം. ( സി.സി.എസ്.എസ്. – 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.ബി.എ. ( ഫുൾ ടൈം ആന്റ് പാർട്ട് ടൈം ) ( സി.യു.സി.എസ്.എസ്. – 2021 മുതൽ 2024 വരെ പ്രവേശനം ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 08 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ. മലയാളം ( സി.ബി.സി.എസ്.എസ്. – 2021 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 05 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 04 വരെ അപേക്ഷിക്കാം.
സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം സെപ്റ്റംബർ 24-ന്
കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം സെപ്റ്റംബർ 24-ന് വൈകിട്ട് 09.00 മണിക്ക് താനൂർ എം.എൽ.എ. പി.കെ. നവാസ് നിർവഹിക്കും. കാലിക്കറ്റ് സർവകലാശാലാ ആസ്ഥാനത്താണ് പരിപാടി. എം.എൽ.എ. അബിൻ വർക്കി മുഖ്യാതിഥിയാകും. സിൻഡിക്കേറ്റംഗങ്ങൾ, സെനറ്റംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഇതിന്റെ ഭാഗമായി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കഫ് ആന്റ് കാർണിവൽ’ (CUFF & CARNIVAL) സെപ്റ്റംബർ 23, 24, 25 തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ നടക്കും. സർവകലാശാലയുടെ കീഴിലുള്ള അഞ്ച് ജില്ലകളിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി അക്കാദമിക്, കലാ – സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി മൂന്ന് ദിവസത്തെ ഫെസ്റ്റാണ് സംഘടിപ്പിക്കുന്നത്. ഫിലിം ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഓട്ടോ ഷോ, മോട്ടോ ഷോ, ഫാഷൻ ഷോ, ബോഡി ഷോ, മ്യൂസിക്കൽ ഇവന്റുകൾ, ഡി.ജെ. ആന്റ് ഫോം പാർട്ടി, സോപ്പി ഫുട്ബോൾ, ഫൺ ഗെയിംസ്, കളരിപ്പയറ്റ്, കോൽക്കളി, പാനൽ ഡിസ്കഷൻ തുടങ്ങിയ വിവിധ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വിദ്യാർഥികളുടെ കലാ – സാംസ്കാരിക കഴിവുകൾക്കും സർഗാത്മകതയ്ക്കും സൗഹൃദത്തിനും വേദിയൊരുക്കുന്നതി നൊപ്പം അക്കാദമിക് മേഖലകളുമായി ബന്ധപ്പെട്ട പരിപാടികളും ഫെസ്റ്റിൽ ഉൾപ്പെടുത്തിയി ട്ടുണ്ട്. കലാ – സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ വിവിധ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടി യുടെ ഭാഗമായി പങ്കെടുക്കും. അഞ്ച് ജില്ലകളിലെ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സർവകലാശാലാ ക്യാമ്പസിനെ സജീവമാക്കുന്ന വൈവിധ്യമാർന്ന പരിപാ ടികൾക്കാണ് ‘കഫ് ആന്റ് കാർണിവൽ’ വേദിയൊരുക്കുന്നത്. യൂണിയൻ ഭാരവാഹികളായ ചെയർമാൻ അഹദ് സമാൻ, സെക്രട്ടറി മുഹമ്മദ് ഷാനിഫ്, വൈസ് ചെയർമാൻ എ.കെ. ഫഹദ്, ജോയിന്റ് സെക്രട്ടറി അഭിന്യ ബിജു, മലപ്പുറം എക്സിക്യൂട്ടീവ് കെ.സി. അബ്ദുൽ വാജിദ്, കോഴിക്കോട് എക്സിക്യൂട്ടീവ് എച്ച്. ഫാദിൽ ഹമീദ് എന്നിവർ അറിയിച്ചു.
