മണ്ണാര്‍ക്കാട്: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും തടയാന്‍ നിയമനിര്‍മാണം ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ടും കേരള പ്രിവന്‍ഷന്‍ ഓഫ് ബ്ലാക്ക് മാജിക്, സോര്‍സെറി ആന്‍ഡ് ഇന്‍ഹ്യുമന്‍ എവില്‍ പ്രാക്ടീസസ് ബില്‍,, 2026 കരട് ബില്ലും സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2025 നവംബര്‍ 12-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
സാമൂഹിക, നിയമ, ഭരണഘടനാ മേഖലകള്‍ പരിശോധിച്ച സമിതി നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും പഠിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘട നാ സംരക്ഷണങ്ങളും പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങളും പരിഗണിച്ചാണ് കേരളത്തിന് അനുയോജ്യമായ കരട് നിയമം തയാറാക്കിയത്. അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യു ക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവൃത്തി കള്‍ തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്.
കേരള നിയമപരിഷ്കരണ കമ്മിഷന് വൈസ് ചെയര്‍മാനും മുന്‍ നിയമ സെക്രട്ടറിയും മുന്‍ ജില്ലാ ജഡ്ജിയുമായ കെ. ശശിധരന് നായര്‍, മുന്‍ സംസ്ഥാന പൊലിസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
