പാലക്കാട് : കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിനായി പാലക്കാട് ജില്ലയില്‍ മരങ്ങള്‍ നടുന്ന തിനും പരിപാലനം ഉറപ്പാക്കുന്നതിനും അതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുമായി ആറംഗ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ മനുഷ്യാവ കാശ കമ്മീഷനെ അറിയിച്ചു.കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.മോണിറ്ററിംഗ് കമ്മീറ്റി ചുരുങ്ങിയത് മാസത്തി ലൊരിക്കല്‍ യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.കമ്മിറ്റി യുടെ കണ്‍വീനറായ പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ കമ്മീഷന് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയായ പാലക്കാട് ചൂടിനെ പ്രതിരോധിക്കാന്‍ തണല്‍ മരങ്ങള്‍ നടണമെന്നും സുരക്ഷയുടെ പേരില്‍ മരം മുറിക്കുന്നത് നിര്‍ത്തണമെന്നും ആഭ്യര്‍ഥിച്ച് സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് നടപടി.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എന്നിവരില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. തണല്‍ മരങ്ങള്‍ നടാന്‍ ഫലപ്രദമായ ഒരു ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് കമ്മീഷന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (സോഷ്യല്‍ ഫോറസ്ട്രി) ജില്ലാതല ട്രീകമ്മിറ്റി അംഗങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, സന്നദ്ധസംഘടനകള്‍, ക്ലബുകള്‍, സ്കൂള്‍-കോളേജ് തലത്തിലെ എന്‍.എസ്എസ് സംഘാടകര്‍, ജനപ്രതിനിധികള്‍ എന്നി വരുടെ സംയുക്ത യോഗം വിളിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ജൂലൈ 16 ന് സംയുക്ത യോഗം വിളിച്ചു ചേര്‍ത്തതായി ജില്ലാ കളക്ടര്‍ കമ്മീഷനെ അറി യിച്ചു. 53 പേര് യോഗത്തില്‍ പങ്കെടുത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആനാവശ്യമായി മരം മുറിക്കരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട ട്രീ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മരങ്ങള്‍ മുറിച്ചു നീക്കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകര ണത്തോടെ വേപ്പ്, മണിമരുത്, കണിക്കൊന്ന, ബദാം തടങ്ങിയ തണല്വാഹനങ്ങള് കുറഞ്ഞ ചെലവില്‍ നട്ടുപിടിപ്പിക്കുന്ന മാതൃക പ്രായോഗികമാണെന്ന് യോഗത്തില്‍ അഭിപ്രായം ഉയര് ന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. പനയൂര്‍ പുല്‍പ്പള്ളി സ്വദേശി കെ.കെ. റിജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
