എടത്തനാട്ടുകര: വിദ്യാര്‍ഥികളില്‍ ജനാധിപത്യബോധം നിറച്ച്, അവരെ ഉത്തമപൗരന്മാരാ ക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്കൂളില്‍ സ്കൂള്‍ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ് നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വോട്ടെ ടുപ്പില്‍ 1700ഓളം പേര് വോട്ടുരേഖപ്പെടുത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിജ്ഞാപനമിറ ക്കല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പണം, ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ തുടങ്ങിയ വിവിധ പ്രചാരണപരി പാടികള്‍ വിദ്യാലയത്തില്‍ നടന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് ക്ലാസ് ലീഡര്‍മാരെ തെര ഞ്ഞെടുത്തത്.
വിരലില്‍ മഷി പുരട്ടലും രഹസ്യമായി വോട്ട് ചെയ്യലും മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കും പൂര്‍ണ്ണമായും നേതൃത്വം നല്‍കിയത് വിദ്യാര്‍ഥികള്‍ തന്നെയാ ണ്.മികവുകളെ അടിസ്ഥാനമാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ലീഡറായി ഫൈമ ഫിറോസിനെയും, ഡെപ്യൂട്ടി ലീഡറായി അന്‍സിലിനെയും, കൂടാതെ നിഹ്മ, ഷബീഹ്, എ. ദേവ പ്രിയ, ഷാമില്‍, എം.വി. അന്മയ, പി. മിന്‍ഹ, കെ. മുഹമ്മദ് അഫ്ലഹ്, കെ. കെന്‍സ എന്നിവരെ വിവിധ വകുപ്പ് മന്ത്രിമാരായും തെരഞ്ഞെടുത്തു.
പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ സയന്‍സ് അധ്യാപകരായ കെ.ടി സിദ്ധീഖ്, ടി.ബി ഷൈജു, എം. മുനീറ ബീഗം, വി.പി അബൂബക്കര്‍, പി.ജെ സൗദാബി, പി.മുംതാസ്, പി. അബ്ദുസ്സലാം, പി.ജംഷാദ്, എ.സീനത്ത്, പി.മഹ്ഷൂക്ക എന്നിവര്‍ നേതൃത്വം നല്കി.
