മണ്ണാര്‍ക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി. സെക്രട്ടറിയുമായിരുന്ന പി.ജെ പൗലോസ് അനുസ്മരണം ബെന്നി ബെഹനാന് എം.പി. ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ് പി.ജെ പൗലോസെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്ഥാനമാനങ്ങള്‍ ലഭി ക്കാത്തപ്പോള്‍ പാര്ട്ടിവിട്ടും, പാര്‍ട്ടിയെ വെല്ലുവിളിച്ചും നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മറുപ ടിയാണ് പി.ജെയുടെ രാഷ്ട്രീയ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭരണഘടന നേരിടുന്ന വെല്ലുവിളിയാണ്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ വര്‍ഗീയ അജണ്ടയുമായാണ് ബി.ജെ.പി. മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമിതി ചെയര്മാന് പി.അഹമ്മദ് അഷ്റഫ് അധ്യക്ഷനായി. കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് സി.പി മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്, ഡി.സി.സി പ്രസിഡന്റ്് എ.തങ്കപ്പന്, സി.വി ബാലചന്ദ്രന്, പി.ബാലഗോപാല്‍, പി.വി രാജേഷ്, വി.സി കബീര്‍ മാസ്റ്റര്‍, പി.ഹരിഗോവിന്ദന്, വി.വി ഷൗക്കത്തലി, പി.ആര് സുരേഷ്, പി.സി ബേബി, അച്ചുതന് നായര്‍, റഷീദ് ആലായന്‍,അസീസ് ഭീമനാട്, കെ.ബാലകൃഷ്ണന്, സക്കീര്‍ തയ്യില്‍,അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
