തെങ്കര ഗവ.ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദേശീയ ആയു ര്‍വേദ ദിനം സമുചിതമായി ആചരിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സെറീന ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.എം.ഒ. ഡോ.പി.എം ദിനേശന് അധ്യക്ഷനായി. ചട ങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രൊജക്ടായ വയോജന ആരോഗ്യപരിരക്ഷ പദ്ധതി യില്‍ ചികിത്സ നേടിയവരുടെ സംഗമവും മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന ആയുര്‍വേദ ഡോക്ടര്‍ ബി.ടി. വി വാസുദവേനെ ആദരിക്കലും നടന്നു. ഡോക്ടര്‍മാരായ കൃഷ്ണകുമാര്‍, സി.വി ശ്രീഹരി, നിത, ശ്രീലക്ഷ്മി, ശ്രീലത, ഷാന, അമീര്ഷാദ്, നഴ്സ് ഷീബ എന്നിവര്‍ സംസാരിച്ചു.
