കെ.എസ്.ടി.പി. ഈ ആഴ്ച എസ്റ്റിമേറ്റ് സമര്‍പ്പിക്കും
പാലക്കാട്/തിരുവനന്തപുരം : പാലക്കാട്മുണ്ടൂര്തൂത റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹ നാപകടങ്ങള്ക്ക് പരിഹാരം കാണുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. അപകടസാധ്യത ഒഴിവാക്കുന്നതിനാവശ്യമായ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെ.എസ്.ടി.പി.) ഈ ആഴ്ച തന്നെ തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിക്കും. തുടര്‍ന്ന് ഈ മാസം തന്നെ ഭരണാനുമതി നല്കാ നും തീരുമാനമായി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെയും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. കോങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും, പുരോഗതിയും യോഗം വിലയിരുത്തി.
പാലക്കാട്മുണ്ടൂര്തൂത റോഡില്‍ മുന്‍കാലങ്ങളില്‍ പതിനഞ്ചോളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടു ണ്ടെന്നത് ഗൗരവത്തോടെ കാണണമെന്ന് കോങ്ങാട് എം.എല്‍.എ കൂടിയായ മന്ത്രി കെ.എ. തുളസി യോഗത്തില്‍ ആവശ്യപ്പെട്ടു. റോഡിലെ അപകടസാധ്യതകള്‍ ശാസ്ത്രീയമായി വില യിരുത്തി യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തര മായി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പാതയില്‍ അടിയന്തരമായി റോഡ് സേഫ്റ്റി ഓഡിറ്റിംഗ് പൂര്‍ത്തിയാക്കും. കോങ്ങാട് നിയോജക മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് ദീര്‍ഘകാല പൊതുമരാമത്ത് പദ്ധതികള്‍ക്ക് അടിയന്തരമായി രൂപം നല്‍കാനും മന്ത്രിതല യോഗത്തില്‍ തീരുമാനമായി.
റോഡിലെ അടിയന്തര പരിഹാര പ്രവൃത്തികള്‍ക്കായുള്ള എസ്റ്റിമേറ്റ് കെ.എസ്.ടി.പി. തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് ഭരണാനുമതിയും തുടര്‍നടപടികളും വേഗത്തിലാക്കാനും യോഗം തീരു മാനിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ വിഷയങ്ങളില്‍ അദാലത്ത് സംഘടി പ്പിക്കാനും യോഗത്തില്‍ ധാരണയായി.
കോങ്ങാട് നിയോജക മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് അടിസ്ഥാന സൗകര്യങ്ങളുടെ ദീര്‍ഘകാല വികസനത്തിനായി സമഗ്രമായ പദ്ധതികള്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. രമേഷ് പിഷാരടി എം എല്‍ എ,പൊതുമരാമത്ത് അഡീഷണല്‍ സെക്രട്ടറി വി ആര് വിനോദ്, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ (നിരത്തുകള്‍) എ അന്‍സാര്‍, കെ.എസ്.ടി .പി ചീഫ് എഞ്ചിനീയര്‍ ബിന്ദു, പൊതുമരാമത്ത് വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയു ള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
