മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറിന് ലോഗോ കൈമാറി പ്രകാശനം നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂളിലെ വിദ്യാര്‍ഥിനി അഞ്ചന എന്‍. നായരാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍, പി.ടി.എ. പ്രസിഡന്റ് പി. ജയരാജന്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ധിഖ് പാറോക്കോട്, പ്രധാനാധ്യാപിക ടി. സബിത, അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍മാരായ പി. യൂസഫ്, ജാസ്മിന് കബീര്‍, സലീം നാലകത്ത്,കെ.എച്ച് ഫഹദ് തുടങ്ങിയവര്‍ പങ്കെടുത്തു.പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്ക ന്‍ഡറി സ്കൂള്‍, എച്ച്.എഫ്.സി.യു.പി.എസ്. മുണ്ടകുന്ന് എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.
