അലനല്ലൂര്‍: നാട്ടുകാര്‍ ഏറെപ്രതീക്ഷയോടെ കാത്തിരിക്കുന്ന കണ്ണംകുണ്ട് പാലത്തിന്റെ നിര്‍മാ ണത്തിനായി അംഗീകൃത കരാറുകാരില്‍ നിന്നും ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ച് പൊതുമരാമ ത്ത് വകുപ്പ്. ഒക്ടോബര്‍ അഞ്ച് വരെയാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഏഴിന് ടെന്‍ഡറുകള്‍ തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ബ്രിഡ്ജസ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ അറിയിച്ചു. 18മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി യായി നിര്‍ദേശിച്ചിട്ടുള്ളത്.
അലനല്ലൂര്‍ കൊടിയംകുന്ന് റോഡില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ട് കടവില്‍ ഉയരംകൂടിയ പാലം നിര്‍മിക്കുന്നതിന് 10,78,38,089 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര-കേരള പൊതുമരാമത്ത് വകുപ്പുകളിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപ നങ്ങളിലും രജിസ്റ്റര്‍ ചെയ്ത കരാറുകാര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തി നുള്ളില്‍ ഈ പ്രവൃത്തിയുടെ മതിപ്പുവിലയുടെ 40 ശതമാനത്തിലധികം തുക വരുന്ന സമാനമായ ഒരു പ്രവൃത്തിയെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയവരായിരിക്കണം ഇവര്‍. പ്രവൃത്തിയു ടെ വിവരങ്ങളടങ്ങിയ സാക്ഷ്യപത്രവും നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നും ടെന്‍ഡര്‍ നോട്ടീ സില് പറയുന്നു.
കണ്ണംകുണ്ടില്‍ നിലവിലുള്ള താഴ്ന്ന പാലം മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നതും കാല് നടയാത്ര പോലും തടസ്സപ്പെടുന്നതും പതിവാണ്.പഴക്കം കാരണം ഈ കോസ്വേയ്ക്ക് കേടുപാടു കളും സംഭവിച്ചിട്ടുണ്ട്.കോസ്വേയുടെ നീരൊഴുക്കിന്റെ മുകള്‍ ഭാഗത്തായാണ് പുതിയ പാലം നിര്‍മിക്കുന്നത്. 17.25 മീറ്റര്‍ വീതമുള്ള മൂന്ന് സ്പാനുകളിലായി ആകെ 54 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. വിലങ്ങനെ താങ്ങോടുകൂടിയ മൂന്ന് ഗ്രിഡര്‍ ബീം സ്ലാബുകളാണ് പാലത്തിലുണ്ടാവുക. 7.5മീറ്ററില്‍ വാഹനപാതയും ഇരുവശങ്ങളില്‍ 1.5മീറ്ററില്‍ നടപ്പാതയും നിര്മിക്കുന്നതരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കോസ്വേയി ലേക്ക് പ്രവേശിക്കുന്നതിനായി അലനല്ലൂര്‍ ഭാഗത്ത് നിന്ന് റാംപും അപ്രോച്ച് റോഡിന്റെ ഇരുവശ ങ്ങളിലും ഉയര്‍ന്ന നടപ്പാതയും ഒരുക്കും. പുഴയുടെ തീരം സംരക്ഷിക്കുന്നതിനായി പാലത്തിന്റെ തൂണുകളുടെ വശങ്ങളില് കോണ്‍ക്രീറ്റ് ഭിത്തിയും നിര്‍മിക്കും.
പാലത്തൂണും താങ്ങുഭിത്തികളും ഉറപ്പുള്ള പാറയില്‍ ഉറപ്പിക്കാന്‍ ഭൂമിയിലേക്ക് ആഴത്തിലിറ ക്കുന്നതും ശുപാര്‍ശ ചെയ്തിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായുള്ള സ്ഥലത്തെ കാടും കുറ്റിച്ചെടിക ളും നീക്കം ചെയ്യല്‍, റിങ് ബണ്ടുകളും താല്‍ക്കാലിക ദ്വീപുകളും നിര്‍മിക്കല്‍, മൂന്ന് മീറ്റര്‍ വരെ ആഴത്തില്‍ അടിത്തറക്കായി യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യല്‍, പൈലുകള്ക്കാ യി സ്റ്റീല്‍ ലൈനര്‍ നല്കല്, വെള്ളം വറ്റിക്കല്‍ ഉള്‍പ്പടെ 12 ഓളം പ്രവൃത്തികളും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണംകുണ്ട് കടവില്‍ പുതിയപാലം നിര്‍മിക്കുന്നതിന് 2016-17 വര്‍ഷത്തില്‍ കിഫ്ബി പദ്ധതി പ്രകാരം 10 കോടി രൂപയുടെ അനുമതി നല്‍കിയിരുന്നെങ്കിലും, സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഈതുകയ്ക്ക് താഴെയാണെന്ന് കണ്ട് സാമ്പത്തിക അനുമതിക്കായി കിഫ്ബിക്ക് സമര്‍പ്പിക്കാനായില്ല.തുടര്‍ന്ന് മണ്ണാര്‍ക്കാട് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഭരണാനുമതിക്കാ യി എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു.അപ്രോച്ച് റോഡുകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.