അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ നിന്നും 624 കഞ്ചാവ് ചെടികള്‍ പൊലിസ് കണ്ടെത്തി നശിപ്പിച്ചു. പെട്ടിക്കല്‍ ഊരിന് സമീപം പക്കിവായി-തേന്‍വര മലകള്‍ക്ക് ഇടയിലുള്ള സ്ഥല ത്താണ് 42 തടങ്ങളിലായി കഞ്ചാവ് ചെടികള്‍ കൃഷിചെയ്തിരുന്നതായി കണ്ടെത്തിയത്. ദുര്‍ഘ ടവും ചെങ്കുത്തായതുമായ വനത്തിലൂടെ നാല് മണിക്കൂറോളം യാത്ര ചെയ്താണ് പൊലിസ് സംഘം ഇവിടയെത്തിയത്. അഞ്ചര മാസം പ്രായമായ കഞ്ചാവ് ചെടികളാണ് ഇവിടെയുണ്ടായിരുന്നത്. അഗളി എസ്.ഐ. ഹര്‍ഷാദിന്റെ നേതൃത്വത്തില്‍ ഡാന്‍സ് ടീം അംഗങ്ങള്‍, എന്‍.എന്‍.എഫ്. എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
