മണ്ണാര്‍ക്കാട്: സിഗരറ്റ് അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണ നിയമം കര്‍ശന മാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് നേട്ടീസ് നല്കി. ഏഴായിരം രൂപയോളം പിഴയും ഈടാ ക്കിയതായി അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്ര കാരം അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്ക് സൂപ്പര്‍വൈസര്‍ ശ്രീജിത്ത് അംബ്രക്കാട്ടിന്റെ നേതൃത്വ ത്തിലായിരുന്നു പരിശോധന.
നഗരസഭാപരിധിയിലെ കടകള്‍, കൂള്‍ബാറുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പടെ 31 വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി. വിദ്യാലയ പരിസരങ്ങളിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. പുകവലി നിരോധന ബോര്‍ഡുകളും, പുകയില ഉല്‍പ്പന്ന വില്‍പ്പന കേന്ദ്രങ്ങളില്‍ ഉണ്ടാകേണ്ട മുന്നറിയിപ്പ് ബോര്‍ഡു കളും സ്ഥാപിച്ചിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതിനുപുറമെ ഭക്ഷണശാലകളിലെ ശുചിത്വകുറവ്, തൊഴിലാളികളുടെ ഹെല്‍ത്ത് കാര്ഡില്ലായ്മ, മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാ തിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.സുനില്‍, ബാലകൃഷ്ണന്, പ്രമോദ്, ബെര്ളിറ്റ്, നഗരസഭാ ആ രോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി സുനില്‍, താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല് ത്ത് ഇന്‍സ്പെക്ടര്‍ രാമദാസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
