മണ്ണാര്‍ക്കാട്: കൃഷിയറിവും കാര്‍ഷിക സംസ്കാരവും പുതുതലമുറയിലേക്ക് പകര്ന്നുനല്കാന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതിയുടെ ഔദ്യോഗിക ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു. കൃഷി യെ പാഠപുസ്തകത്തിലെ അറിവില്‍ മാത്രം ഒതുക്കാതെ മണ്ണ്, കൃഷി, ഭക്ഷണം, പ്രകൃതി, കര്ഷകന് എന്നിവ തമ്മിലുള്ള ബന്ധം കുട്ടികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രായോഗിക കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ‘കതിര്’ കാര്‍ഷിക ക്ലബ്ബുകളുടെ ലക്ഷ്യം. ഈ ആശയവും പദ്ധതിയുടെ ദര്‍ശനവും പ്രതിഫലിപ്പിക്കുന്ന ലോഗോ വിദ്യാര്‍ഥികള്‍ തന്നെ രൂപകല്‍പ്പന ചെയ്യുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ലോഗോ കൈ കൊണ്ടോ ഡിജിറ്റല്‍ രീതിയിലോ തയ്യാറാക്കാം. കൈകൊണ്ട് തയ്യാറാക്കുന്ന ലോഗോ എ4 വലു പ്പത്തിലുള്ള ഷീറ്റില്‍ തയ്യാറാക്കി, സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തില്‍ സമര്‍പ്പിക്കണം. ലോഗോ മൗലിക സൃഷ്ടി ആയിരിക്കണം. പകര്‍ത്തിയതോ മറ്റേതെങ്കിലും സൃഷ്ടിയുടെ അനുകരണമോ ആയ എന്‍ട്രികള്‍ പരിഗണിക്കില്ല. ‘കതിര്’ കാര്‍ഷിക ക്ലബിന്റെ ആശയവും ലക്ഷ്യവും ലോഗോ യില്‍ പ്രതിഫലിക്കണം. ആശയം വ്യക്തമാക്കുന്ന ഹ്രസ്വ വിവരണം ലോഗോയ്ക്കൊപ്പം നല്ക ണം.
ഒരു വിദ്യാര്‍ഥിക്ക് ഒരു എന്‍ട്രി മാത്രം. പേര്, ക്ലാസ്, സ്കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടു ത്തണം. സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും നിര്‍ബന്ധം. തിരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് 10,000 സമ്മാനം നല്‍കും. അവസാന തീയതി സെപ്റ്റംബര്‍ 30. vegetablecellagri palakkad@gmail.com ഇ-മെയിലില്‍ മാത്രമേ എന്‍ട്രികള്‍ അയയ്ക്കാവൂ. ഫോണ്‍: 9383471455.
