മണ്ണാര്‍ക്കാട്: സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം നിര്‍ത്തലാക്കരുതെന്നും നിലവിലുള്ള സ്ഥിതി തുടരണമെന്നും കെ.എസ്.കെ.ടി..യു. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പയ്യനെടം സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.അലവി അധ്യക്ഷനായി. സെക്ര ട്ടറി എം.വിനോദ്കുമാര്‍ റിപ്പോര്‍ട്ടും, എ.കെ അച്ചുതന് അനുശോചന പ്രമേയവും, പി.പാലന് രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു.
കെ.എസ്.കെ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കോമളകുമാരി, ജില്ലാ വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷന്, സംസ്ഥാന കമ്മിറ്റി അംഗം എം.ഉണ്ണീന്‍, സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, എ.കുമാരന്, എസ്.ആര് ഹബീബുള്ള, കെ.സ്മിത, ഐലക്കര മുഹമ്മദാലി, പി.ജി ബാലന്, കെ.പങ്കജവല്ലി എന്നിവര്‍ സംസാരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് പയ്യനെടത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പുതിയഭാരവാഹികള്‍: പി.അലവി (പ്രസിഡന്റ്), എം.വിനോദ്കുമാര്‍ (സെക്രട്ടറി), പി.കുഞ്ഞന്‍ (ട്രഷറര്‍).
