മണ്ണാര്‍ക്കാട്: സങ്കീര്‍ണമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍.സാമൂഹ്യ നീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന് വഴി നടപ്പാക്കുന്ന ‘സമാശ്വാസം’ പദ്ധതിയുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 4.80 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഡയാലിസിസ് ചെയ്യുന്ന വര്, വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവെച്ചവര്‍, ഹീമോഫീലിയ, അരിവാള്‍ രോഗം തുടങ്ങിയവ ബാധിച്ച അര്‍ഹരായ 3640 ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി പ്രതിമാസ ധനസഹായം ലഭിക്കും.
വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ള 360 പേര്‍ക്കും രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവുമൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 പേര്‍ക്കും 1000 രൂപ വീതം പ്രതിമാസം അനുവദിക്കുന്നതാ ണ് സമാശ്വാസം പദ്ധതി. വൃക്ക സംബന്ധമായ തകരാറ് സംഭവിച്ച് ഡയാലിസിസിന് വിധേയരാ കുന്ന 1680 പേര്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കിലും അരിവാള്‍ രോഗം ബാധിച്ച 200 രോഗികള്‍ ക്ക് പ്രതിമാസം 2000 രൂപ നിരക്കിലും ‘സമാശ്വാസം’ പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകും.
ജീവന്‍രക്ഷാ ചികിത്സകള്‍ക്കായി ഭീമമായ തുക ചെലവഴിക്കുന്ന സാധാരണക്കാരായ രോഗിക ള്‍ക്ക് കൈത്താങ്ങാണ് സമാശ്വാസ പദ്ധതി. കേരള സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രൊപ്പോസലും വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ അംഗീകാരവും പരിഗണിച്ചാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവായി നാല് മാസത്തെ വിഹിതം വിതരണം ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയാ യിട്ടുണ്ട്. ധനസഹായം ഉടന്‍ തന്നെ അര്‍ഹരായവരുടെ കൈകളില്‍ എത്തിച്ചേരുമെന്ന് സാമൂഹ്യ നീതി മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
