അലനല്ലൂര്‍: മേരാ യുവഭാരത് പാലക്കാട്, മുണ്ടക്കുന്ന് ന്യൂഫിനിക്സ് ആര്‍ട്സ് ആന്‍ഡ് സ്പോ ര്‍ട്സ് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മുണ്ടക്കുന്ന് വാര്‍ഡില്‍ ശുചീകരണ പ്രവ ര്‍ത്തനം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് അധ്യക്ഷനായി.പ്രവര്‍ത്തകര്‍ മുണ്ടക്കുന്ന്-കൈരളി റോഡരുകിലെ പ്ലാസ്റ്റീക് മാലിന്യം നീക്കുകയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തടസമായി നിന്ന കാട് വെട്ടിമാറ്റുകയും ചെയ്തു. റേഷന്‍ കട പരിസരവും ശുചീകരിച്ചു. മുന്‍ പഞ്ചായത്ത് അംഗം സി.മുഹമ്മദാലി, ക്ലബ് പ്രതിനിധികളായ സി.ഷിഹാബുദ്ദീന്, ടി.ബിന്ഷിര് ഷഹാന്, വാര്‍ഡ് വികസനസമിതി അംഗങ്ങളായ സി.ഷൗക്കത്തലി, കെ.ഉമ്മര്‍, പി.പി ഫിറോസ് ബാബു, പി.പി അമീന്, കെ.ടി മുഹമ്മദാലി, സമീര്‍ ബാബു ഏറാടന്‍, ഉഷ മോഹന്‍ദാസ്, പ്രമീള ശശിധരന്, ഉമ്മര്‍ തോണിക്കര, ഫാരിസ് തെക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
