തച്ചനാട്ടുകര: സുജാതന്‍ ചെത്തല്ലൂര്‍ എഴുതിയ യാത്രാവിവരണ കാവ്യമായ ‘ദ്വാരകായനം’ പുസ്ത കം സാഹിത്യകാരന് കെ.പി.എസ് പയ്യനെടം കവി കെ.ആര് ചെത്തല്ലൂരിന് നല്കി പ്രകാശനം ചെയ്തു. ചെത്തല്ലൂര്‍ ആദിത്യ ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഡി മണികണ്ഠന് അധ്യക്ഷനായി. ആപ്പിള്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്ത കം എഴുത്തുകാരന് വിനോദ് ചെത്തല്ലൂര്‍ പരിചയപ്പെടുത്തി. ചെത്തല്ലൂര്‍ പൊതുജന ഗ്രന്ഥാലയ ത്തിനുള്ള പുസ്തകങ്ങള്‍ ലൈബ്രേറിയന്‍ മുരളി മോഹന്‍ദാസ്, പി.കുമാരന് എന്നിവര്‍ ഏറ്റുവാങ്ങി. അരിയൂര്‍ ഗോവിന്ദന്‍കുട്ടി, ഡോ.പി.കെ സത്യനാരായണന്, കെ.വി വിന്‍സെന്റ് പാലക്കാട്, സ്വാമിനാഥന് കുറുവട്ടൂര്, കോഴിപ്പുറത്ത് രാമചന്ദ്രന്, ശ്രീദേവി ടീച്ചര്‍, ലൈബ്രറി കൗണ്‍സില്‍ അംഗം രവീന്ദ്രനാഥ്, കെ.ആര് ജയരാജന്, റാണി ബേബി, ശരത് ബാബു തച്ചമ്പാറ, പ്രൊഫ. അനുപമ, പുസ്തകരചയിതാവ് സുജാതന്‍ ചെത്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെത്തല്ലൂര്‍ പാട്ടുകൂട്ടം അവതരിപ്പിച്ച സംഗീതസന്ധ്യയും അരങ്ങേറി.
