മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ മെഷീന് വിതരണവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാട നം ചെയ്തു.നിര്‍ധനരും നിരാലംബരുമായ വിധവകള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിനായി സേവ് മണ്ണാര്‍ക്കാട് സാന്ത്വനം പദ്ധതിയിലുള്‍പ്പെടുത്തി തയ്യല്‍ മെഷീനുകള്‍ നല്‍കിയത്.
ചടങ്ങില്‍ എം.ബി.ബി.എസ്. പരീക്ഷാ വിജയികളായ ഡോ.അയിഷ സനം, ഡോ.പി ഷഹനാസ്, ജീവകാരുണ്യപ്രവര്‍ത്തകരായ അസ്സൈനാര്‍ മൗലവി കോല്‍പ്പാടം, ബിന്‍സി ടീച്ചര്‍, സജി ദയാ ശ്രയ, ഹിപ്നോട്ടിസത്തില്‍ വേള്‍ഡ് ഓഫ് ബുക്ക് റെക്കോര്‍ഡ് നേടിയ ഷാഹിന മണ്ണാര്‍ക്കാട് എന്നിവരെ മന്ത്രി ആദരിച്ചു.കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റും സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരിയുമായ പഴേരി ഷെരീഫ് ഹാജി മുഖ്യാതിഥിയായി.
സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു അധ്യക്ഷനായി.സേവ് രക്ഷാധികാരികളായ ഡോ.കെ.എ കമ്മാപ്പ, എം.പുരുഷോത്തമന്, ടി.കെ അബൂബക്കര്‍ ബാവി, ബഷീര്‍ കുറുവണ്ണ, സേവ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹാദി, ട്രഷറര്‍ ഷബീന, വൈസ് ചെയര്മാന്മാരായ അസ്ലം അച്ചു, നഷീദ് പിലാക്കല്‍, സി.ഷൗക്കത്ത് അലി, സാന്ത്വനം കണ്‍വീനര്‍മാരായ കെ.ഫക്രുദ്ദീന്‍, എം. വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
