മണ്ണാര്‍ക്കാട്: പ്രവാചകചര്യയെയും ഹദീസ് നിദാനശാസ്ത്രത്തെയും ജനങ്ങളിലേക്കെത്തിക്കുക യെന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പി ക്കുന്ന ജില്ലാ ഹദീസ് സെമിനാര്‍ നവംബര്‍ 20-ന് നടക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം എടത്തനാ ട്ടുകര കാര സലഫി നഗറില്‍ നടന്ന തസ്കിയ വൈജ്ഞാനിക സമ്മേളനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന് സലഫി നിര്‍വഹിച്ചു.
പാലക്കാട് വെച്ച് നടക്കുന്ന സെമിനാര്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് വൈസ് പ്രസിഡ ന്റ് പ്രൊഫ. അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്മാര് വിവിധ സെഷനു കളില്‍ ക്ലാസുകള്‍ നയി ക്കും.
വിശ്വാസത്തെ കേവല വികാരങ്ങള്‍ക്കപ്പുറം പ്രമാണബദ്ധമായി മനസ്സിലാക്കുകയാണ് ഇസ്ലാമി ന്റെ അടിസ്ഥാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍, സമകാലിക സാഹചര്യത്തില്‍ മുസ്ലിം സമുദായത്തെ ഒരു ‘ആള്‍ക്കൂട്ടം’ മാത്രമാക്കി മാറ്റാനും, പ്രമാണബദ്ധമായ ചിന്തകള്‍ക്കിട യില്‍ ഭിന്നിപ്പുണ്ടെന്ന രീതിയില്‍ തെറ്റായ പ്രതീതി സൃഷ്ടിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അറി യിച്ചു.
