എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിന്ദി ദിനാചാരണം നടത്തി.ഇതിന്റെ ഭാഗമായി ഹിന്ദി ക്ലബിനു കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി കൈയെഴുത്ത് മത്സരം, പോസ്റ്റര്‍ നിര്‍മാണം, ഡയറി എഴുത്ത് എന്നിവ നടന്നു. ഹിന്ദി ഭാഷയുടെ പ്രാധാന്യവും സാധ്യതയും വിദ്യാര്‍ഥികള്‍ക്ക് പകര്ന്നുനല്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.അധ്യാപകരായ കെ. ഹംസക്കുട്ടി, എ.സൗമിനി, പി.സബ്ന, കെ.എം സവിത,എ.കെ നിഷ, സി. ഉഷ എന്നിവര്‍ നേതൃത്വം നല്കി.
