മണ്ണാര്‍ക്കാട്: എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ടി.ആര് സൂര്യ കൃഷ്ണന്, ഷെഫ്നാസ് പഴേരി ഷറഫുദ്ദീന് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത ആദരിച്ചു. തെങ്കര ചിറപ്പാടം തുവരപ്പറമ്പില് വീട്ടില്‍ രാധാകൃഷ്ണന്-രമണി ദമ്പതികളുടെ മകളായ സൂര്യ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയത്. മന്ത്രിമാരായ എന്‍.ഷംസുദ്ദീന്, കെ.എ തുളസി എന്നിവര്‍ ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു. മണ്ണാര് ക്കാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസര്‍ പി.ബിജി വകുപ്പിന്റെ ഉപഹാരവും കൈമാറി.

പഴേരി ഷറഫുദ്ദീന്-ജഷീല ദമ്പതികളുടെ മകളായ ഷെഹനാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയത്. വിജയികളെ വീടുകളിലെത്തി പൊന്നാട അണിയിച്ചും ഉപഹാരം കൈമാറിയുമാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത ആദരിച്ചത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം ജസീന ഹംസക്കുട്ടി, കുരിക്കള്‍ സെയ്ത്, വി.ഡി വേണുഗോപാല്‍, ടി.കെ ഹംസക്കുട്ടി, ശിവദാസന്‍ കുന്നത്ത്, റഷീദ് കപ്പൂരാന്, വി.കെ ഷംസുദ്ദീന്, മമ്മു പൊതിയില്‍, ഒ.ഹസ്സന്, സഹീല്‍, സലാം പഴേരി, എന്‍.ഹൈദര്‍, എ.കെ നാസര്‍ തുടങ്ങിയ വര് പങ്കെടുത്തു.
