കോട്ടോപ്പാടം: സംസം ഗോള്‍ഡ് സ്ഥാപകനായിരുന്ന പി.ടി ബാപ്പു ഹാജിയുടെ സ്മരണാര്‍ഥം സംസം ഗോള്‍ഡ് നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്മയ്ക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. കഴിഞ്ഞ 18 വര്‍ഷമായി വാടകവീട്ടില്‍ കഴിയുന്ന ഭീമനാട് സ്വദേശിനി യ്ക്കും കുടുംബത്തിനുമായാണ് വീട് നിര്‍മിക്കുന്നത്. ചടങ്ങില്‍ ബാപ്പു ഹാജിയുടെ സഹോദരന് പി.ടി കുഞ്ഞിതു ഹാജി ,സംസം ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ പി.ടി അബ്ബാസ്, ഹബീബ് ഫൈസി കോട്ടോപ്പാടം, കല്ലടി അബൂബക്കര്‍, ബഷീര്‍ തെക്കന്‍, കുഞ്ഞി സീതി തങ്ങള്‍, ആലായന്‍ സൈനുദ്ധീന്‍, ടി മൊയ്തീന് കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
