മണ്ണാര്‍ക്കാട്: സെപ്റ്റംബര്‍ 26, 27 തിയതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്.) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ നിയോജ ക മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന വികസനരേഖ സമര്‍പ്പണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം വികസനരേഖ മണ്ഡലം എം.എല്‍.എ. കൂടിയായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഎന്. ഷംസുദ്ദീന് സമര്‍പ്പിച്ചു. മന്ത്രിയുടെ ക്യാംപ് ഓഫിസില്‍ നടന്ന ചടങ്ങില്‍ എം.എസ്. എസ്. പാലക്കാട് ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി, സം സ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ. അബ്ദുല്‍ റഹ്മാന്, ജില്ലാ ട്രഷറര്‍ കെ.പി.ടി നാസര്‍ എന്നി വരുടെ നേതൃത്വത്തിലാണ് വികസനരേഖ സമര്‍പ്പിച്ചത്.
മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഗതാഗ തം, കുടിവെള്ളം, ആരോഗ്യം,വിദ്യാഭ്യാസം,വ്യവസായം, കൃഷി,കായികം, യുവജനക്ഷേമം, തൊ ഴില്‍,സാമൂഹിക ക്ഷേമം തുടങ്ങി വിവിധ മേഖലകളിലെ പ്രധാന വികസന ആവശ്യങ്ങളും നിര് ദേശങ്ങളുമാണ് രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡുകളുടെയും ഗതാഗത സംവിധാന ങ്ങളുടെയും നവീകരണം, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍,ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാ ന സൗകര്യ വികസനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തല്‍, ഉന്നത വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളുടെ വിപുലീകരണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് വികസനരേഖ ആവശ്യപ്പെടുന്നു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കര്‍ഷകര്‍ക്ക് മികച്ച വിപണ ന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പി ക്കുന്നതിനും നടപടി വേണം. ചെറുകിട വ്യവസായങ്ങളും പുതിയ സംരംഭങ്ങളും പ്രോത്സാഹിപ്പി ച്ച് പ്രാദേശികതലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. മണ്ഡലത്തിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനവും തൊഴി ല്‍ പരിശീലനവും നല്‍കുക, സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വികസനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ വികസന ആവശ്യ ങ്ങള് ഏകോപിപ്പിച്ച് ജനകീയവും സമഗ്രവുമായ വികസനത്തിന് ദിശാബോധം നല്‍കുകയാണ് വികസനരേഖയുടെ ലക്ഷ്യമെന്ന് എം.എസ്.എസ്.ഭാരവാഹികള്‍ അറിയിച്ചു. യൂത്ത് വിങ് സം സ്ഥാന പ്രസിഡന്റ് കെ.എച്ച്.ഫഹദ്, ഐ.മുഹമ്മദ്,എം. ഷാഹിദ്, കെ.മൊയ്തുട്ടി, പാറയില്‍ മുഹമ്മ ദലി,കെ.പി അബ്ദുറഹ്മാന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
