മണ്ണാര്‍ക്കാട്: കേരള എന്‍.ജി.ഒ. അസോസിയേഷന് മണ്ണാര്‍ക്കാട് ബ്രാഞ്ച് കണ്വെന്ഷന് ഫായിദ ടവറില്‍ നടന്നു. കെ.പി.സി.സി. സെക്രട്ടറി പി.ഹരിഗോവിന്ദന് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഗസ റ്റഡ് തസ്തികയിലേക്ക് സ്ഥാനം കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും പോകുന്നവര്‍ ക്കുള്ള യാത്രയയപ്പും മണ്ണാര്‍ക്കാട് തഹസില്‍ദാറായി നിയമിതനായ അബ്ദുറഹ്മാന് പോത്തുകാട ന്, ഭൂരേഖ തഹസില്‍ദാരായി നിയമിതയായ അസ്മാബി എന്നിവര്‍ക്കുള്ള അനുമോദനവും നടന്നു.
ബ്രാഞ്ച് പ്രസിഡന്റ് സന്തോഷ്കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യാതിഥിയായി. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗോപിദാസ്, ജില്ലാ പ്രസിഡന്റ് ഗുരുദാസ്, ജില്ലാ ട്രഷറര്‍ അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം എം.അബൂബക്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഉസ്മാന്, ബ്രഞ്ച് സെക്ര ട്ടറി അമല്‍, ട്രഷറര്‍ മഞ്ജു ബി.നായര്‍ എന്നിവര്‍ സംസാരിച്ചു.
