തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ശാസ്ത്ര പ്രചാരണപരിപാടിയുടെ ഭാഗമായി യു.പി. സയന്‍സ് അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാര്‍ സെപ്റ്റംബര്‍ 21ന് ദേശബന്ധു സ്കൂളില്‍ നടക്കും. വിദ്യാര്‍ഥികളുടെ ശാസ്ത്ര പ്രൊജക്ടുകള്‍ എങ്ങിനെ തയാറാക്കാമെന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുക. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന സെമിനാറില്‍ ആകെ 20 അധ്യാപകര്‍ക്കും ഓരോ വിദ്യാര്‍ഥികള്‍ക്കുമാണ് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ 8075256334 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
