തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ മുപ്പെട്ട് ശനിയാഴ്ച ആഘോഷം നാളെ നടക്കും. ക്ഷേത്രത്തില്‍ ഗണപതി ഹോമം, കാര്യസാദ്ധ്യമഹാപുഷ്പാഞ്ജലി, പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച മേല്‍ശാന്തി സോമന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാമൃത്യുഞ്ജയ ഹോമവും നടക്കും. ഭക്തജന ങ്ങള് മുപ്പെട്ട് ശനിയാഴ്ചയ്ക്കും, മഹാമൃത്യുഞ്ജയ ഹോമത്തിലും പങ്കെടുക്കണമെന്ന് ക്ഷേത്രം കമ്മിറ്റി അഭ്യര്‍ഥിച്ചു. ഗണപതി ഹോമം, നീരാഞ്ജനം, നെയ്യ്, വിളക്ക്, എള്ളുതിരി, പുഷ്പാഞ്ജലി, കാര്യസാദ്ധ്യ പുഷ്പാഞ്ജലി, മൃത്യുഞ്ജയ ഹോമം എന്നിവ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍:8921593301 , 9847098018, 9446892596.
