കുട്ടികളുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച വേദിയായി ഈ ശാസ്ത്രോത്സവത്തെ മാറ്റുമെന്ന് മന്ത്രി
മണ്ണാര്‍ക്കാട്: മുപ്പതാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 18 മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ട് നടക്കും. ചരിത്രത്തിലാദ്യമായാണ് മണ്ണാര്‍ക്കാട് സംസ്ഥാനമേളയ്ക്ക് വേദിയാകു ന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ശാസ്ത്രപ്രതിഭയെ ഉണര്‍ത്താനും അവരുടെ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച വേദിയായി ഈ ശാസ്ത്രോ ത്സവത്തെ മാറ്റും. അതിനായി ശാസ്ത്രമേളയ്ക്ക് മണ്ണാര്‍ക്കാട്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെ ന്നും മന്ത്രി പറഞ്ഞു.സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പാഠ്യേതര വിഷയങ്ങള്‍ക്കും പഠന വിഷയങ്ങള്‍ പോലെ പ്രാധാന്യം നല്‍കണം.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും. കുട്ടികളുടെ വ്യത്യസ്തമായ അഭിരുചികളെയും ശാസ്ത്രബോധത്തെയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എം.ഇ.എസ് സ്കൂള്‍,കല്ലടി സ്കൂള്‍, കെ.ടി. എം. സ്കൂള്‍, എം.ഇ.ടി. എച്ച്.എസ്. തുടങ്ങിയവ മേളയുടെ വേദികളാകും. ശാസ്ത്രമേള,ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള,പ്രവൃത്തി പരിചയമേള, ഐ.ടി മേള, സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേള, വൊക്കേഷണല്‍ എക്സ്പോ,കരിയര്‍ ഫെസ്റ്റ് എന്നിവയാണ് ശാസ്ത്രോ ത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന കായികമേള ഒക്ടോബര്‍ അവസാന വാരം കോഴിക്കോട് എന്‍.ഐ.ടിയിലും, സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയില്‍ എറണാകുള ത്തും നടക്കുമെന്നും മന്ത്രി അറിയിച്ചു.
ശാസ്ത്രോത്സവ നടത്തിപ്പിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി 18 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകള്‍, വിവിധ ക്ലബുകളുടെയും യുവജന സംഘടനകളുടെയും പൊതുജനങ്ങളുടെയും പൂര്‍ണ പങ്കാളി ത്തവും മന്ത്രി ആവശ്യപ്പെട്ടു. മേളയുടെ നടത്തിപ്പിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേ ക്കര്, മുഖ്യമന്ത്രി വി.ഡി സതീശന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മന്ത്രിമാരായ എന്‍. ഷംസുദ്ദീന്, കെ.എ തുളസി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി സംഘാടകസമിതി രൂപീകരി ച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ബി.സജിത് ബാബു, ജില്ലാ കലക്ടര്‍ കെ സുധീര്‍, ജില്ലാ പൊലിസ് മേധാവി എ.അബ്ദുള്‍ റാഷി എന്നിവര്‍ രക്ഷാ ധികാരികളായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ.വിജയന് ജനറല്‍ കോര്‍ഡിനേറ്റ റുമാണ്. െപാതുവിദ്യാഭ്യാസ അഡീ. ഡയറക്ടര്‍ (അക്കാദമിക്) സി.എ സന്തോഷാണ് ജനറല്‍ കണ്‍വീനര്‍.
യോഗത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. പൊതു വിദ്യാ ഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ വിജയന്, അഡീഷണല്‍ ഡയറക്ടര്‍ അക്കാദമിക് സി.എ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, മണ്ണാര്‍ക്കാട് നഗരസഭ വൈസ് ചെയര്മാന് കെ ബാലകൃഷ്ണന്, തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷീന, മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പൊതുവിദ്യാഭ്യാസ ജോ.ഡയറക്ടര്‍ എ.അബൂബക്കര്‍, എന്‍.എഫ്.ടി.ഡബ്ല്യു. അസി.സെക്രട്ടറി എ.മൊയ്തീന്, വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി മനോജ് ഡി.ഡി.ഇ. ടി.എം സലീന ബീവി, ഡി.ഇ.ഒ. വി.അനിത, ഡി.പി.സി. ടി.ഷൗക്കത്തലി, എ.ഇ.ഒ. സി. അബൂബക്കര്‍, അധ്യാപക സംഘടനാ നേതാക്കള്‍,ജനപ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.
