പാലക്കാട്: ജില്ലാ സിവില്‍ സര്‍വീസ് കായികമേള പാലക്കാട് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എം ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഡീ ഷണല് ജില്ലാ മജിസ്ട്രേറ്റ് എ.അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. 2025-ലെ ഓള് ഇന്ത്യ സിവില്‍ സര്‍വീസ് കായിക മത്സരത്തില്‍ 800 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണവും 1500 മീറ്ററില്‍ സ്വര് ണവും നേടിയ പാലക്കാട് ഗവ.പോളിടെക്നിക് ജീവനക്കാരന് വി. അനീഷ്കുമാറിനെ ചടങ്ങില്‍ ആദരിച്ചു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.അശോകന്, സെക്രട്ടറി ഹാര്‍ബിന്‍ സി.ലോനപ്പന്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആര് അശോകന്, ആര്. രോഹിത്, പി.കെ രാജീവ് എന്നിവര്‍ സംസാരിച്ചു.ആകെ 19 ഇനങ്ങളില്‍ 15 ഇനം മത്സരങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച (സെപ്റ്റംബര്‍ 18) നീന്തല്‍ (ജി.എച്ച്.എസ്.എസ് പറളി), കാരംസ് (സ്വാമീസ് കല്‍പ്പാത്തി), ബാഡ്മിന്റണ്‍, ടെബിള്‍ ടെന്നീസ് (കോസ്മോപോളിറ്റന്‍ ക്ലബ്ബ്), ക്രിക്കറ്റ് (കോട്ട മൈതാനം) എന്നീ മത്സരങ്ങള്‍ നടക്കും.
