കല്ലടിക്കോട്: കുടുംബരോഗ്യകേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് ലഘു ഭക്ഷണ വിതരണ പരിപാടി കനിവ് പദ്ധതിക്ക് തുടകമായി.തുടക്കത്തില്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച്ച ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചായയും ലഘു ഭക്ഷണവും നല്‍കുന്നതാണ് പദ്ധതി. കല്ലടിക്കോട് വേദ വ്യാസ വിദ്യാപീഠത്തിന്റെ കീഴില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ് ഉദ്ഘാടനം ചെയ്തു. വേദ വ്യാസ വിദ്യാപീഠം സ്കൂള്‍ പ്രസിഡന്റ് മണികണ്ഠന് കുന്നത്ത് അധ്യക്ഷനായി,പ്രധാന അധ്യാപകന് പി.ഭാസ്കരന്,
സെക്രട്ടറി കെ.വി.ഷണ്മുഖന്, എ.കെ.ശ്രീധരന്,കെ.രാധാകൃഷ്ണന്, ഗോപാലകൃഷ്ണന് അച്ചരത്ത്, ബാലകൃഷ്ണന് നായര്‍,ടി.രാമകൃഷ്ണന് ഗുപ്തന് എന്നിവര്‍ സംസാരിച്ചു.
