മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്മാം പദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങള്‍, വിളവെ ടുപ്പാനന്തര-സംസ്കരണ ഉപകരണങ്ങള്‍, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള യന്ത്രങ്ങള്‍ എന്നിവ 40% മുതല്‍ 50% വരെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന സെ പ്റ്റംബര്‍ 22 രാവിലെ 10 മുതല്‍ ഒക്ടോബര്‍ 15 വൈകിട്ട് 5 വരെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, നികുതി അടച്ച രസീത് അല്ലെങ്കില്‍ പാട്ടക്കരാര്‍, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്) എന്നീ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം. അനുവദിച്ച യന്ത്രങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ ഒക്ടോബര്‍ 16-ന് ഓണ്‍ലൈന്‍ നറുക്കെടുപ്പ് നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മലമ്പുഴയിലെ ഓഫിസുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9383 471479, 8075693226, 7012854102, 9400871570, 8891230882. ഇമെയില്‍ വിലാസം: aeepkd.agri@kerala.gov.in.
