എടത്തനാട്ടുകര: മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.നവംബര്‍ ഏഴ് മുതല്‍ 11 വരെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കലോത്സവം നടക്കുക. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് മറിയ ആംബുക്കാട്ടില്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി സൈനബ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കളഭം രാധാകൃഷ്ണന്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളാ യ ജമീല നാസര്‍, നിജാസ് ഒതുക്കുംപുറത്ത്, സുരേഷ് കൊടുങ്ങയില്‍, വി.പി ജംഷീന, ഇ.ജംഷീല, കെ.ഷിനു, വിജയശ്രീ, ഷൈലജ മഠത്തൊടി, മന്‍സൂര്‍ പള്ളിപ്പറ്റ, എ.അനില്‍കുമാര്‍, എ.ഇ.ഒ. സി. അബൂബക്കര്‍, അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, പി. ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ ജോയിന്റ് കോര്‍ഡിനേറ്റര്‍ ബാബു ആലായന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ബിജു അമ്പാടി, ഹൈസ്കൂള്‍ എച്ച്.എം.ഫോറം കണ്‍വീനര്‍ പ്രസാദ്, മറ്റു സംഘടനാ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.
ഭാരവാഹികള്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി (ചെയര്മാന്), പ്രിന് സിപ്പല് എസ്. പ്രതീഭ (ജനറല്‍ കണ്‍വീനര്‍), പ്രധാനാധ്യാപകന് അധ്യാപകന് കെ.എ. അബ്ദു മനാഫ് (കണ്‍വീനര്‍), എ.ഇ.ഒ.. സി അബൂബക്കര്‍ (ട്രഷറര്‍).
