കാഞ്ഞിരപ്പുഴ: ഇ.എസ്.എ. പരിധിയില്‍ നിന്നും പാലക്കയം വില്ലേജിനെ പൂര്‍ണ്ണമായും ഒഴിവാ ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് കര്‍ഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞിര ത്ത് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.ആര് മുരളി ഉദ്ഘാടനം ചെയ്തു.കെ.കെ രാജന് അധ്യക്ഷനായി. പൊറ്റശ്ശേരി മണികണ്ഠന്, ജോസ് മാത്യൂസ്, സോണി പോള്‍, പി.ചിന്നക്കുട്ടന്‍, എസ്.ആര് ഹബീബുള്ള, കെ.പ്രവീണ്‍ കുമാര്‍, പി. അബ്ദുള്‍ റഹ്മാന്, ആയിഷ ബാനു, നിസാര്‍ മുഹമ്മദ്, ചാണ്ടി തുണ്ട്മണ്ണില് തുടങ്ങിയവര്‍ സംസാരിച്ചു.
