തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് സര്‍ക്കാരിന് 10 കോടി രൂപ യുടെ ലാഭവിഹിതം കൈമാറി. മുഖ്യമന്ത്രി വി. ഡി. സതീശന്റെയും എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെയും സാന്നിധ്യത്തില്‍ കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേ ഷന് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത ലാഭവിഹിതത്തിന്റെ ചെക്ക് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്. ജ്യോതിലാലിന് കൈമാറി.
2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ കോര്പ്പറേഷന് സംസ്ഥാന ഖജ നാവിലേക്ക് 8,615.29 കോടി രൂപയാണ് നികുതിയിനത്തില്‍ നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,135 കോടി രൂപയുടെ വര്‍ധന യുണ്ട്.2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കോര്പ്പറേഷന് 9,584 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 8,637.95 കോടി രൂപയുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കു ന്നത്.
ഉപഭോക്താക്കളുടെ ആവശ്യവും മുന്‍ഗണനയും, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനാ ചലനം, സംഭരണ ത്തിനുള്ള സ്ഥലസൗകര്യം, വിതരണ ശൃംഖലയുടെ യുക്തിസഹമായ ക്രമീകരണം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രീയമായ ഇന്‍വെന്ററി മാനേജ്മെന്റ് സംവിധാനം കോര്‍ പ്പറേഷന് നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി ഉപഭോക്തൃ സംതൃപ്തി ഗണ്യമായി മെച്ചപ്പെടുത്താനും വി ല്‍പ്പന വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ പ്രവര്‍ത്തനങ്ങളിലും നീതിയും സുതാര്യ തയും ഉറപ്പാക്കാനും ഈ സംവിധാനം സഹായിച്ചിട്ടുണ്ട്.ഉപഭോക്താക്കളുടെ ക്യൂവും കാത്തിരിപ്പ് സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്റെ റീട്ടെയില്‍ ഔട്ട്ലെറ്റുകള് പൂര്‍ണമായും ആധുനികവത്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം, ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ക്ക്, വൃത്തിയുള്ളതും ശുചിത്വപരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിനും കോര്പ്പറേഷന് പ്രത്യേക പ്രാധാന്യം നല്കുന്നു.ഈ നടപടികളുടെ ഭാഗമായി കോര്‍പ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചി മുറി സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
