മണ്ണാര്‍ക്കാട്: ഒക്ടോബര്‍ 6,7 തിയതികളില്‍ പൊറ്റശ്ശേരി ഗ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിനായി വിദ്യാര്‍ഥികള്‍, അധ്യാ പകര് എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു.ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവര്‍ത്തിപരിചയം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളുടെ പ്രതീകങ്ങള്‍ ഉള്ക്കൊ ള്ളുന്ന തരത്തിലായിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്. എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റ് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് ലോഗോ തയാറാക്കേണ്ടത്.താല്പര്യമുള്ളവര് തയാറാക്കിയ ലോഗോ സെപ്റ്റംബര്‍ മുന്‍പായി അയക്കണം. ഇ-മെയില്‍- fahadkombath@gmail.com, എന്ന വാട്സ് ആപ്പ് നമ്പര്‍- 9633016700.
