എടത്തനാട്ടുകര:മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂള്‍ കലോത്സവം ലയം 2കെ26 സ്കൂളിലെ മുന്‍ അധ്യാപകന് പി.ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷെമീര്‍ തോണി ക്കര അധ്യക്ഷനായി. കലോത്സവം, അറബിക് സാഹിത്യോത്സവം എന്നിവയില്‍ നാലു വേദികളി ലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. നാടോടി നൃത്തം, മോണോ ആക്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, ദേശ ഭക്തി ഗാനം, ആംഗ്യഗാനം തുടങ്ങി 25 ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. രചനാ മത്സരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളെ മികച്ച പരിശീലനം നല്കി എടത്തനാട്ടുകര ടി.എം.യു.പി. സ്കൂളില്‍ നടക്കുന്ന അലനല്ലൂര്‍ സോണല്‍ കലോത്സവത്തിനു സജ്ജരാക്കുമെന്ന് സബ്കമ്മറ്റി കണ്‍വീനര്‍ ഹസീന അറിയിച്ചു.പ്രധാന അധ്യാ പകന്‍ പി.യൂസഫ് എം.പി.ടി.എ. പ്രസിഡന്റ് ഷഹന, വൈസ് പ്രസിഡന്റ് ലിയ നൗഷിദ, സ്റ്റാഫ് സെക്രട്ടറി സൗമ്യ, ഹസീന എന്നിവര്‍ സംസാരിച്ചു.
