എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുന്ഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ദ്വിദിന ഓണം ക്യാംപ് സംഘടിപ്പിച്ചു. കേഡറ്റുക ളുടെ വ്യക്തിത്വവികസനം, അച്ചടക്കം, നേതൃത്വം, സാമൂഹിക ഉത്തരവാദിത്തം, പരിസ്ഥിതി സം രക്ഷണം എന്നിവ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെ.ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, സി.പി.ഒ. ടി.യു അഹമ്മദ് സാബു, എ.എസ്.ഐ. സ്വാമിനാഥന്, കെ.ശിഫ, രജനി, എ.സി.പി.ഒ. റീന എന്നിവര്‍ സംസാരിച്ചു.
