മണ്ണാര്‍ക്കാട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സാംസ്കാരിക വകു പ്പിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ‘കേരളം – കലയും തനത് സംസ് കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം. ഹ്രസ്വ ചിത്രത്തിന്റെ സമയദൈര്‍ഘ്യം ഒരു മിനിറ്റ് മുതല്‍ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യും. സംസ്ഥാനത്തെ അംഗീകൃത കോ ളേജുകളിലെ ബിരുദ ബിരുദാനന്തര (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള) വിദ്യാര്‍ഥി കള്‍ക്കും സ്കൂള്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി / തത്തുല്യ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തിയതി സെപ്റ്റംബര്‍ 24. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട മെയില്‍ ഐ.ഡി – shortfilmcomp.culture@gmail.com. ഫോണ്‍ – 0471 2478193, 9447728351.
