മണ്ണാര്‍ക്കാട്: ലഹരിമുക്ത സമൂഹത്തിനായി ജനകീയ പ്രതിരോധം ശക്തമാക്കണമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി(എല്‍.എന്‍.എസ്)മണ്ണാര്‍ക്കാട് നിയോജകമണ്ഡലം രൂപീകരണ യോഗം ആവശ്യപ്പെട്ടു.കേരള പൊലിസിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതി ലഹരി വിരുദ്ധ പോരാട്ടത്തി ല്‍ അഭിമാനകരമായ ചുവടുവെപ്പാണ്.ലഹരിവലയത്തില്‍ നിന്ന് യുവതലമുറയെ സംരക്ഷിക്കാ ന് ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം പൊതുസമൂഹവും കൈകോര്‍ക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.30ന് തിരുവനന്തപുരത്ത് നടക്കുന്ന ഓപ്പറേഷന് തൂഫാന് ജനകീയ സംഗമവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കുള്ള പുരസ്കാര സമര്‍പ്പണവും വിജയിപ്പിക്കാന്‍ തീരുമാ നിച്ചു.
മണ്ണാര്‍ക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന യോഗം ലഹരി നിര്‍മാര്‍ജ്ജന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.ജലീല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഐ. മുഹമ്മദ് അധ്യ ക്ഷനായി.സമിതി എംപ്ലോയീസ് വിങ് ജില്ലാ ചെയര്മാന് ഹമീദ് കൊമ്പത്ത്,വനിതാ വിങ് ജില്ലാ കണ്‍വീനര്‍ കെ.എം സാലിഹ,നഗരസഭാ കൗണ്‍സിലര്‍ ഷമീര്‍ നമ്പിയത്ത്, പാറയില്‍ മുഹമ്മ ദലി,കെ.പി അബ്ദുറഹ്മാന്,റഫീന റഷീദ്,ഇ.റഷീദ്,വി.പിസലാഹുദ്ദീന്,പി.ഹമീദ്,സഫ്വാന് നാട്ടുക ല്‍,ഖാദര്‍ കക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ലഹരിക്കെതിരെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗ മായി സംഘടന നടത്തുന്ന ലഹരി മുക്ത വിദ്യാലയം ബോധം കാംപെയിന് ഗാന്ധി ജയന്തി ദിന ത്തില്‍ നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്സില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികളായി ഉമ്മര്‍ പാങ്ങയില്‍(പ്രസിഡന്റ്),റഷീദ് ചതുരാല,ഹംസ,ഇ.റഷീദ്,റഫീന റഷീദ് (വൈസ് പ്രസിഡന്റ്),സഫ്വാന് നാട്ടുകല്‍ (സെക്രട്ടറി),വി.പി സലാഹുദ്ദീന്, പി.നാസര്‍, പി.ഹമീദ്, ആത്തിക്ക കളത്തില്‍ (ജോ.സെക്രട്ടറി)കെ.അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
