ജനവാസ മേഖലകളെ ഇ എസ് എയില്‍ നിന്ന് ഒഴിവാക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യു തി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സംസ്ഥാനത്ത് സൗരോര്‍ജം ഉള്‍പ്പെടെ യുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെ.എസ്.ഇ.ബിയെ സ്വകാര്യവല്‍ക്കരിക്കില്ല മറിച്ച് കൂടുതല്‍ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊര്‍ജ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വര്‍ധന, വൈകുന്നേരങ്ങളിലെ ഉയ ര്‍ന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങള്‍. അത് പരിഹരിക്കാന്‍ ഒഡിഷയില്‍ നിന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വൈദ്യു തി ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ന്യൂക്ലിയര്‍ പവര്‍ കോ ര്‍പ്പറേഷന്‍, തെര്‍മല്‍ പവര്‍ കോര്പ്പറേഷന് എന്നിവയുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക സംഘ ത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ എസ് എ) പരിധി നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങ ളെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കാര്‍ഡമം ഹില്‍ ഏരിയയും ഇ എസ് എ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് മാത്രമായി ഇ എസ് എ പരിധി നിശ്ചയിക്കണമെന്നാണ് കേരള ത്തിന്റെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും, പരിസ്ഥിതി മന്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവും കേന്ദ്രതലത്തിലുള്ള നിര്‍ബന്ധിത പരിശീലനവുമാണ് വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടയ്ക്കിടെ മാറ്റം വരാന്‍ കാരണ മെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഓരോ തസ്തികയിലും ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് രണ്ടു വര്‍ഷ ത്തെ സേവന സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
