തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരീക്ഷ ഭവനില്‍ സമര്പ്പി ച്ചിട്ടുള്ള അപേക്ഷകളുടെ പുരോഗതി അറിയാന്‍ വിളിക്കുന്നവര്‍ക്ക് പരീക്ഷ ഭവനിലെ ലാന്‍ഡ് ഫോണ്‍ ലഭിക്കുന്നില്ലെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മൊബൈല്‍ ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തി.പരീക്ഷ ഭവനില്‍ മിന്നല്‍ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് പരീക്ഷ ഭവനിലെ ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തിക്കാത്തത് നേരിട്ട് മനസി ലാക്കിയതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്കു കയായിരുന്നു.പൊതു ജനങ്ങള്‍ക്ക് ഇനി മുതല്‍ പരീക്ഷ ഭവനുമായി ബന്ധപ്പെട്ട അന്വേഷണങ്ങ ള്‍ക്ക് 9188946114, 9188946115 എന്നീ മൊബൈല്‍ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
