പാലക്കാട് : ജില്ലയിലെ പട്ടുനൂല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനായി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സമന്വയിപ്പിക്കാന്‍ എം.ആര്.എം.എ കണ്‍വെര്‍ജന്‍സ് യോഗം തീരുമാനിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ട റുടെ ചേംബറില്‍ പാലക്കാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ അധ്യക്ഷതയിലാ യിരുന്നു യോഗം.
സെറികള്‍ച്ചര്‍ പദ്ധതിയെ വി.ബി.ജി.വി.ജി, എന്‍.ആര്.എല്‍.എം, ആത്മ, കുടുംബശ്രീ തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും കമ്മ്യൂണിറ്റി തലത്തില്‍ പട്ടുനൂല്‍പ്പുഴു കൃഷി നടത്തുന്നവര്‍ക്ക് വര്‍ക്ക് ഷെഡ്, മാര്‍ക്കറ്റിംഗ്, ക്രോപ്പ് പ്ലാന്റേഷന് എന്നിവയ്ക്ക് ആവശ്യ മായ സഹായങ്ങള്‍ ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൃഷി ആരംഭി ക്കുന്ന ഘട്ടത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ യോ ഗം ചര്‍ച്ച ചെയ്തു. സെറികള്‍ച്ചര്‍ പദ്ധതികളെക്കുറിച്ച് ബാങ്കുകള്‍ക്ക് വ്യക്തമായ ധാരണയില്ലാത്ത താണ് തടസ്സങ്ങള്‍ക്ക് കാരണം. ബാങ്ക് അധികൃതര്‍ക്കായി ബോധവല്‍ക്കരണം സംഘടിപ്പിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.
കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്കാന് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുടുംബശ്രീ, സി.സി. എസ്, ബ്ലോക്ക് തലങ്ങളില്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍മാര്‍, എസ്.സി പ്രമോട്ടര്‍മാര്‍ എന്നിവരെ ഉള് പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികള്‍, പ്രോഗ്രാം കോഡിനേറ്റര്‍മാര്‍, സെറികള്‍ച്ചര്‍ കര്‍ഷകര്‍ തുടങ്ങിയവത്തില് യോഗത്തില്‍ പങ്കെടു ത്തു.
