എടത്തനാട്ടുകര: ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് മുണ്ടക്കുന്ന് ഗ്രാമബന്ധു വായനശാലയില്‍ പതാക ഉയര്‍ത്തല്‍, അക്ഷരദീപം തെളിയിക്കല്‍ എന്നിവ സംഘടിപ്പിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ.അബദുള്ള മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.സെക്രട്ടറി എന്‍. ഭാസ്കരന്, ജംഷീര്‍, കെ. രാധാകൃഷ്ണന്, സി.യൂനുസ്, സി.അബ്ദുസലാം എന്നിവര്‍ സംസാരി ച്ചു.
